വസ്തുത പരിശോധന: മൻമോഹൻ സിങ് സോണിയ ഗാന്ധിയുടെ കാൽ തൊട്ട് വന്ദിച്ചോ?

കോൺഗ്രസി ദേശീയ കൺവെൻഷനിൽ സോണിയ ഗാന്ധിയുടെ കാൽ തൊട്ട് വന്ദിക്കുന്നത് മൻമോഹൻ സിങ്ങല്ല;

Update: 2024-12-30 05:25 GMT

അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് സോണിയ ഗാന്ധിയുടെ കാൽ തൊട്ട് വന്ദിച്ചെന്ന് പ്രചാരണം




 



മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിങ് അന്തരിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ രാഷ്ട്രീയവും ഭരണവും സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. രാജ്യ കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധനായി അറിയപ്പെടുന്ന ഡോ. മൻമോഹൻ സിങ്ങിന്റെ ഭരണ കാലവും ഔദ്യോഗിക ജീവിതവും ഇഴ കീറി പരിശോധിക്കുന്നതിനൊപ്പം കടുത്ത വിമർശനങ്ങളും ഉയർന്നു വരുന്നുണ്ട്. രാഷ്ട്രീയ വിമർശനങ്ങൾക്കൊപ്പം മൻമോഹൻ സിങ്ങിനെ വലിയ രീതിയിൽ അപകീർത്തിപ്പെടുത്തുന്ന പ്രചാരണങ്ങളും നടക്കുന്നുണ്ട്. മുൻ കോൺഗ്രസ് അധ്യക്ഷയും മുതിർന്ന കോൺഗ്രസ് നേതാവുമായ സോണിയ ഗാന്ധിയുടെ കാൽ തൊട്ട് വന്ദിക്കുന്ന മൻമോഹൻ സിങ്ങെന്ന ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. പ്രചാരണത്തിലുള്ള ചിത്രവും പോസ്റ്റിന്റെ ലിങ്കും ചുവടെ




 


Full View


അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് നല്ല അച്ചടക്കമുള്ള പ്രവർത്തകനായിരുന്നു എന്ന് കോൺഗ്രസ് എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. ചിത്രത്തിൽ സോണിയ ഗാന്ധിയുടെ കാൽ തൊട്ട് വന്ദിക്കുന്ന സിഖ് തലപ്പാവ് അണിഞ്ഞ ഒരാളെ കാണാം. സോണിയ ഗാന്ധിക്ക് പിന്നിൽ രാഹുൽ ഗാന്ധിയുമുണ്ട്. പ്രധാനമന്ത്രിയായിരിക്കെ കോൺഗ്രസ് അധ്യക്ഷയായ സോണിയ ഗാന്ധിയെ വണങ്ങുന്നു  എന്നാണ് പ്രചാരണം. നിരവധിപേർ സമാന ചിത്രം പങ്കുവെച്ചിട്ടുണ്ട്

 



Full View

നേരത്തെയും സമാന പ്രചാരണം നടന്നതായും ശ്രദ്ധയിൽപ്പെട്ടു. 2017ലും 2018ൽ ഇന്ത്യയുടെ മികച്ച സാമ്പത്തിക വിദഗ്ധൻ ഡോ. മൻമോഹൻ സിങ് എന്ന അടിക്കുറിപ്പോടെ എക്സിലും ഈ ചിത്രം പ്രചരിച്ചിട്ടുണ്ട്. ബാംഗ്ലൂർ മിറർ നടത്തിയ വസ്തുത പരിശോധനയിൽ പ്രചാരണം തെറ്റാണെന്ന് കണ്ടെത്തിയിരുന്നു

വസ്തുത അന്വേഷണം:

യൂത്ത് കോൺഗ്രസ് ദേശീയ കൺവെൻഷനിൽ അന്നത്തെ അധ്യക്ഷ സോണിയ ഗാന്ധിയുടെ കാൽ തൊട്ട് വന്ദിക്കുന്ന കോൺഗ്രസ് പ്രവർത്തകന്റെ ചിത്രമാണ് അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങാണെന്ന രീതിയിൽ പ്രചരിക്കുന്നത്. 

പ്രചരിക്കുന്ന ചിത്രത്തിൽ സോണിയ ഗാന്ധിയുടെ കാൽ തൊട്ട് വന്ദിക്കുന്നത് സിഖ് തലപ്പാവ് ധരിച്ച ഒരാളാണ്. ഡോ. മൻമോഹൻ സിങ് പതിവായി ധരിക്കുന്നത് നീല തലപ്പാവാണെന്നതും ചിത്രത്തിലുള്ളത് ഓറഞ്ച് തലപ്പാവണിഞ്ഞ ആളാണെന്നതും സംശയം ഉയർത്തുന്നുണ്ട്. ചിത്രത്തിലെ ഗെറ്റി ഇമേജസിന്റെ വാട്ടർമാക്ക് ശ്രദ്ധയിപ്പെട്ടു. ചിത്രം റിവേഴ്സ് ഇമേജ് ഉപയോഗിച്ച് പരിശോധിച്ചു. ഗെറ്റി ഇമേജ്സ് വെബ്സൈറ്റിൽ സമാന ചിത്രം കണ്ടെത്തി. 2011 നവംബര്‍ 29ന് ഡല്‍ഹിയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസിന്‍റെ ദേശീയതല കണ്‍വന്‍ഷനിൽ നിന്നുള്ള ചിത്രമാണിത്. ഗെറ്റി ഇമേജസ് വെബ്സൈറ്റിലെ ചിത്രം ചുവടെ നൽകുന്നു




ചിത്രത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചു. ഇന്ത്യ ടുഡെ ഫോട്ടോഗ്രാഫറായ ശേഖർ യാദവാണ് ചിത്രം പകർത്തിയത്. 2011 നവംബര്‍ 29ന് ന്യൂ ഡല്‍ഹിയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികളുടെ യോഗത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ കാല്‍ തൊട്ട് വന്ദിക്കുന്ന ഒരു പാര്‍ട്ടി പ്രതിനിധി എന്നാണ് ചിത്രത്തിന് ഗെറ്റി ഇമേജസ് നൽകിയ അടിക്കുറിപ്പ്. 2011ൽ പ്രധാനമന്ത്രിയാണ് ഡോ. മൻമോഹൻ സിങ്. ഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തിരുന്നോ എന്നും അന്വേഷിച്ചു. 2011ലെ യൂത്ത് കോൺഗ്രസ് ദേശീയ കൺവെൻഷനിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ ഗെറ്റി ഇമേജസിൽ നിന്ന് തന്നെ ലഭിച്ചു.  പണം നല്‍കി ചിത്രങ്ങള്‍ വാങ്ങാന്‍ കഴിയുന്ന അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന  ഏജൻസിയാണ് ഗെറ്റി ഇമേജസ്


ചിത്രങ്ങളിൽ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിനെ കാണാം. അദ്ദേഹം ധരിച്ചിരിക്കുന്നത് എന്നത്തെയും പോലെ നീല തലപ്പാവാണ്. സോണിയ ഗാന്ധിയുടെ വസ്ത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുന്ന പോസ്റ്റിലേതിന് സമാനമാണ്. നീല സാരിയും കറുത്ത കോട്ടുമാണ് സോണിയ ഗാന്ധി ധരിച്ചിരിക്കുന്നത്. കീവേഡ് പരിശോധനയിൽ സമ്മേളനത്തിൽ നിന്നുള്ള ചിത്രങ്ങൾ ദ ഹിന്ദു ഇമേജസ്, ദ്വാരക പരിചയ്, ഹിന്ദുസ്ഥാൻ ടൈംസ് തുടങ്ങിയ വെബ്സൈറ്റിലും കണ്ടെത്തി.

സമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രസംഗം ഇന്ത്യൻ നാഷണൽ കോൺഗ്രസ് യൂട്യൂബ് ചാനലിലും പോസ്റ്റ്  ചെയ്തിട്ടുണ്ട്. വേദിയിൽ മുതിർന്ന കോൺഗ്രസ് നേതാക്കളുമുണ്ട്.

Full View



ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണമാണ്. ഇതിനിടെ മുൻ പ്രധാനമന്ത്രിയോട് കേന്ദ്രം അനാദരവ് കാണിച്ചെന്ന് ആരോപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധി രംഗത്തെത്തി. മൻമോഹൻ സിങ്ങിന്റെ അന്ത്യകർമങ്ങൾക്ക് പൊതുസ്ഥലമാണ് തെരഞ്ഞെടുത്തതെന്നും സർക്കാർ ആദരവ് കാണിക്കണമായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇതിന് പിന്നാലെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രധാനമന്ത്രിയായിരിക്കെ ഡോ. മൻമോഹൻ സിങ്ങിനോട് അനാദരവ് കാണിച്ചത് ഗാന്ധി കുടുംബമാണെന്ന പ്രചാരണം ആരംഭിച്ചത്.

2011ൽ നടന്ന യൂത്ത് കോൺഗ്രസ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്ത അന്നത്തെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ കാൽ തൊട്ട് വന്ദിക്കുന്ന കോൺഗ്രസ് പ്രതിനിധിയുടെ ചിത്രമാണ് ഡോ. മൻമോഹൻ സിങ്ങിന്റേതായി പ്രചരിക്കുന്നത്. ചടങ്ങിൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിങ് വിശിഷ്ടാതിഥിയായിരുന്നു. പ്രചരിക്കുന്നത് തെറ്റിധരിപ്പിക്കുന്ന ചിത്രമാണെന്ന് കണ്ടെത്തി

ఇప్పుడు Desh Telugu Keyboard యాప్ సహాయంతో మీ ప్రియమైన వారికి తెలుగులో సులభంగా మెసేజ్ చెయ్యండి. Desh Telugu Keyboard and Download The App Now



Claim :  അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് സോണിയ ഗാന്ധിയുടെ കാൽ തൊട്ട് വന്ദിച്ചു
Claimed By :  SOCIALMEDIA USERS
Fact Check :  False
Tags:    

Similar News