വസ്തുത പരിശോധന: ബസുമതി അരി ലഭിക്കാത്തതിന് യുവാവ് ക്രിസ്തുമതം ഉപേക്ഷിച്ചോ?
ബസുമതി അരിക്ക് പകരം സാധാരണ അരി ലഭിച്ചതിന് മതംമാറിയെന്നാണ് പ്രചാരണം

Claim :
ബസുമതി അരി ലഭിക്കാത്തതിന് യുവാവ് ക്രിസ്തുമതം ഉപേക്ഷിച്ചുFact :
പ്രചരിക്കുന്ന ഇൻസ്റ്റഗ്രാമിൽ കണ്ടന്റിനായി സൃഷ്ടിച്ച ആക്ഷേപഹാസ്യം
ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവരെയും ദലിത് ക്രൈസ്തവരെയും അപകീർത്തിപെടുത്തി പ്രയോഗിക്കുന്ന പദമാണ് അരി സഞ്ചി പരിവർത്തനം അഥവാ റൈസ് ബാഗ് കൺവേർഷൻ. യൂറോപ്പിൽ പരിവർത്തനം അധികരിച്ചപ്പോൾ ഫ്രഞ്ച് ക്രൈസ്തവ പുരോഹിതരെയും മതപരിവർത്തനം നടത്തിയവർക്കെതിരെയും റൈസ് ക്രിസ്ത്യൻസ് എന്ന് വിളിച്ചായിരുന്നു അധിക്ഷേപം. വിശ്വാസത്തിൻമേലല്ല മറിച്ച് വിശപ്പടക്കാൻ ഭക്ഷണം ലഭിക്കാനാണ് പരിവർത്തനമെന്നാരിപിച്ചാണ് നിന്ദ. ക്രൈസ്തവ മിഷിണറികൾ വിതരണം ചെയ്ത സഹായം ചൂണ്ടിക്കാണിച്ചാണ് ഇത്തരം പദപ്രയോഗം. ഇന്ത്യയിൽ വലതുപക്ഷ ഹിന്ദുത്വ അനുയായികൾ ദലിത് ്ക്രൈസ്തവരെ അക്രമിക്കാൻ ഉപയോഗിക്കുന്നത് സമാന പദമാണ്.
ബസുമതി അരി ലഭിക്കാത്തതിനാൽ യുവാവ് മതം മാറിയെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം. ബസുമതി അരിക്ക ് പകരം സാധാരണ അരി ലഭിച്ചതിൽ പ്രതിഷേധിച്ച് കേരളത്തിലെ ഒരാൾ ക്രിസ്തുമതം ഉപേക്ഷിച്ചുവെന്ന് അവകാശപ്പെടുന്ന ഒരു കാർഡാണ് പ്രചരിക്കുന്നത്. ബ്രേക്കിങ് ന്യൂസായാണ് കാർഡ്. ബഡ്ജറ്റ് കുറവാണെന്നും എല്ലാവർക്കും അനുഗ്രഹമെന്നും ചർച്ച് അറിയിച്ചതായും കാർഡിലുണ്ട്. റെട്രസാർ ന്യൂസ് എന്ന പേരിൽ ആർ ലോഗോയും കാർഡിൽ കാണാം.എക്സിൽ പ്രചരിക്കുന്ന പോസ്റ്റും ലിങ്കും ചുവടെ.
വസ്തുത പരിശോധന:
ബസുമതി അരി ലഭിക്കാത്തതിന്റെ പേരിൽ കേരളത്തിൽ യുവാവ് ക്രിസ്തുമതം വിട്ടെന്ന സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണ്. ഇൻസ്റ്റ്ഗ്രാമിൽ കണ്ടന്റിനായി നിർമിച്ച കഥയാണ് യഥാർഥ വാർത്ത രൂപത്തിൽ പ്രചരിക്കുന്നതെന്ന് കണ്ടെത്തി.
പ്രചരിക്കുന്ന കാർഡിൽ ഉപയോഗിച്ചത് സൂചനാചിത്രമാണ്. വസ്തുത അറിയാൻ നടത്തിയ കീവേഡ് പരിശോധനയിൽ സമാന വാർത്ത വ്യത്യസ്ത രീതിയിൽ പ്രചരിക്കുന്നതായി കണ്ടെത്തി. 1സി2ജി ന്യൂസ് എന്ന ലോഗോയിലുള്ള കാർഡുകളിലും സമാന വാർത്ത പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കൂടുതൽ പരിശോധനയിൽ 1സി2ജി എന്ന ഇൻസ്റ്റഗ്രാം അക്കൌണ്ട് കണ്ടെത്തി. വൺ കപ്പ് - ടു ഗയ്സ് (1C2G) എന്ന യൂസർനെയിമുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഇതേ പോസ്റ്റ്കാർഡ് കണ്ടെത്തി. കോമഡി, തമാശകൾ, മീമ് പേജ് എന്നിങ്ങനെയാണ് അക്കൌണ്ടിന്റെ സ്വയം വിശേഷണം. വിവിധ വിഷയങ്ങളിൽ ആക്ഷേപഹാസ്യം പോസ്റ്റ് ചെയ്യുന്ന അക്കൌണ്ടാണെന്ന് വ്യക്തം. പേജിൽ ഇപ്പോൾ പ്രചരിക്കുന്ന ബസുമതി അരി ലഭിക്കാത്തതിനാൽ ക്രിസ്തുമതം ഉപേക്ഷിച്ച യുവാവെന്ന പോസ്റ്റും കണ്ടെത്തി.
2024 ഡിസംബർ 28ന് പോസ്റ്റ് ചെയ്ത കാർഡിന്റെ അടിക്കുറിപ്പിൽ തന്നെ പാരഡി വാർത്ത എന്നും നൽകിയിട്ടുണ്ട്. പേജിൽ പിൻ ചെയ്ത പോസ്റ്റിലുപയോഗിച്ച ചിത്രത്തെ കുറിച്ചും അന്വേഷിച്ചു. ചിത്രത്തിൽ ഉപയോഗിച്ച ക്രിസ്റ്റ്യൻ ചർച്ചിന്റെ പശ്ചാത്തലത്തിൽ തെങ്ങുകൾ കാണാം. ചിത്രം റിവേഴ്സ് ഇമേജിലൂടെ പരിശോധിച്ചു. ഗോവയിലെ പനാജിയിലെ കാതലിക് ചർച്ചായ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ചർച്ചാണ് വാർത്താ കാർഡിലെ പശ്ചാത്തലത്തിൽ ഉപയോഗിച്ചതെന്നും കണ്ടെത്തി. ഇതോടെ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. വൺ കപ്പ് ടു ഗയ്സ് എന്ന അക്കൗണ്ടിൻ്റെ ടൈം ലൈൻ വിശദമായി പരിശോധിച്ചപ്പോൾ വിവിധ വിഷയങ്ങളിൽ പോസ്റ്റുകൾ കണ്ടെത്തി. എല്ലാം ആക്ഷേപഹാസ്യ പോസ്റ്റുകളാണ്. യഥാർത്ഥ പോസ്റ്റിൻ്റെ അടിക്കുറിപ്പിൽ #Meme പോലുള്ള ഹാഷ്ടാഗുകളും ഉൾപ്പെടുന്നു. ഇത് പോസ്റ്റുകൾ തമാശയായി സൃഷ്ടിച്ചതാണെന്നും ഗൗരവമായി എടുക്കാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും സൂചന നൽകുന്നുണ്ട്.
ബസുമതി അരി ലഭിക്കാത്തതിനാൽ ക്രിസ്ത്യൻ യുവാവ് മതംമാറിയെന്ന് പ്രചാരണം തെറ്റാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇൻസ്റ്റഗ്രാം പേജായ വൺ കപ്പ് ടു ഗയ്സ് പോസ്റ്റ് ചെയ്ത ആക്ഷപഹാസ്യമാണ് യഥാർഥ വാർത്തയെന്ന തരത്തിൽ പ്രചരിക്കുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായി.
ക്രിസ്തുമതം സ്വീകരിച്ചവരെ അപകീർത്തിപ്പെടുത്താൻ ഉപയോഗിക്കുന്ന വാക്കാണ് റൈസ് ക്രിസ്ത്യൻ. മതപരമായ കാരണങ്ങളേക്കാൾ ഭൗതികമായ ആവശ്യങ്ങൾക്കായി ക്രിസ്ത്യാനിത്വം സ്വീകരിച്ചവരെയാണ് റൈസ് ബാഗ് കൺവേർട്ട് എന്ന് വിളിച്ച് അധിക്ഷേപിച്ചിരുന്നത്. പതിനേഴാം നൂറ്റാണ്ടിൽ ഭക്ഷ്യ ക്ഷാമവും പട്ടിണിയും നേരിട്ടവരെ മതംമാറ്റാൻ അരി ഉൾപ്പടെയുള്ള ഭക്ഷ്യവസ്തുക്കൾ വാഗ്ദാനം ചെയ്താണ് ഫ്രഞ്ച് പുരോഹിതർ മതം മാറ്റിയതെന്ന വില്ല്യം ഡാംപിയറിന്റെ പുസ്തകത്തിൽ നിന്നാണ് റൈസ് ക്രിസ്ത്യൻ എന്ന പദം വരുന്നത്. ഇന്ത്യയിലും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നടത്തിയവരെയും ദലിത് ക്രൈസ്തവരെയും അപകീർത്തിപ്പെടുത്താൻ ഉപയോഗിക്കുന്ന പദമാണ് അരി സഞ്ചി പരിവർത്തനം അഥവാ റൈസ് ബാഗ് കൺവേർഷൻ. ദലിത് ക്രൈസ്തവർ റൈസ് ബാഗ് കൺവേർട്ട്സാണെന്ന പ്രചാരണം വ്യാജമാണെന്ന് സിജെപി നടത്തിയ വസ്തുത അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ദലിതർ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിന് അരിയോ സാമ്പത്തിക സഹായമോ നൽകിയതിന് തെളിവില്ലെന്നാണ്