വസ്തുത പരിശോധന:പ്രയാഗ് രാജിൽ അപൂർവ ഗ്രഹവ്യന്യാസം?

ചന്ദ്രനൊപ്പം ശനി, ചൊവ്വ, ശുക്രൻ, വ്യാഴം എന്നീ ഗ്രഹങ്ങൾ ദൃശ്യമായെന്നാണ് പ്രചാരണം;

Update: 2025-02-26 10:25 GMT
PRAYAGRAJ ,MAHAKUMBHMELA, PLANETPARADE

പ്രയാഗ് രാജിൽ ദൃശ്യമായ അപൂർ ഗ്രഹവ്യന്യാസമെന്ന് പ്രചാരണം

  • whatsapp icon

144 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭ മേളയ 2025 ഫെബ്രുവരി 26ന് സമാപിക്കുകയാണ്. ഒന്നര മാസക്കാലമായി ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ പുരോഗമിക്കുന്ന മഹാകുംഭ മേളയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പടെ 64 കോടിയോളം പേര്‍ ഇത്തവണ കുംഭമേളക്ക് എത്തിയെന്നാണ് കണക്കുകള്‍. ത്രിവേണി സംഗമത്തിലെ ശിവരാത്രി സ്നാനത്തോടെയാണ് മഹാകുംഭ മേളയ്ക്ക് സമാപനമാകുക. കുംഭമേളയുമായി ബന്ധപ്പെട്ട് നിരവധി പ്രചാരണങ്ങൾ സാമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ത്രിവേണി സംഗമത്തിലെത്തിയെ രാഷ്ട്രീയ നേതാക്കളെന്ന് അവകാശപ്പെട്ടും ചടങ്ങിലെ അത്ഭുത പ്രതിഭാസങ്ങളെന്ന് അവകാശപ്പെട്ടും വ്യാജ പ്രചാരണങ്ങൾ സജീവമാണ്. മഹാകുംഭ മേളയിൽ അപൂർവ ഗ്രഹവ്യന്യാസം ദൃശ്യമായെന്ന തരത്തിലാണ് പുതിയ പ്രചാരണം. പ്രയാഗ് രാജിൽ ചന്ദ്രനൊപ്പം ശനി, ചൊവ്വ, ശുക്രൻ, വ്യാഴം എന്നീ ഗ്രഹങ്ങൾ ദൃശ്യമായെന്ന അവകാശവാദത്തോടെയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചാരണം. 144 വർഷത്തിനിടെ ആദ്യമായി 2025 ജനുവരി 29-ന് ഗ്രഹങ്ങൾ ഒരു നിരയിൽ വിന്യസിച്ചുവെന്നാണ് വാദം. പോസ്റ്റും ലിങ്കും ചുവടെ



 





 വസ്തുത പരിശോധന:

മഹാകുംഭ മേള നടക്കുന്ന പ്രയാഗ് രാജിൽ ചന്ദ്രനൊപ്പം ശനി, വ്യാഴം ശുക്രൻ, ചൊവ്വ എന്നീ ഗ്രഹങ്ങൾ ദൃശ്യമായെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രം തെറ്റിധരിപ്പിക്കുന്നതാണെന്ന് വസ്തുത അന്വേഷണത്തിൽ കണ്ടെത്തി. ചിത്രം പ്രയാഗ് രാജിൽ നിന്നുള്ളതല്ലെന്ന് വ്യക്തമായി.

ചിത്രത്തിന്റെ വസ്തുത അറിയാൻ ആദ്യം റിവേഴ്സ് ഇമേജിലൂടെ പരിശോധിച്ചു. ചിത്രം നേരത്തെ  പിന്ററസ്റ്റിൽ പങ്കുവെച്ചതായി കണ്ടെത്തി. സൂര്യോദയത്തിന് തൊട്ടുമുൻപ് ചന്ദ്രനും ശനിയും വ്യാഴവും ശുക്രനും ചൊവ്വയും  എന്ന വിവരണത്തോടെയാണ് പോസ്റ്റ്. ചിത്രം പശ്ചിമ ഓസ്ട്രേലിയയിലെ പെർത്തിൽ 2022 ഏപ്രിൽ 28ന് റെൻ തെലീൻ എന്ന ഫോട്ടോഗ്രാഫർ പകർത്തിയതാണെന്നും വിവരണത്തിലുണ്ട്. കോസ്മിക് ഇന്റലിജൻസ് ഏജൻസിക്കാണ് ചിത്രത്തിന്റെ കടപ്പാട്.

ലഭ്യമായി വിവരം പ്രകാരം നടത്തിയ കീവേഡ് പരിശോധനയിൽ കോസ്മിക് ഇന്റലിജൻസ് ഏജൻസി മൂന്ന് വർഷം മുൻപ് ഫേസ്ബുക്കിൽ ചിത്രം പങ്കുവെച്ചതായി കണ്ടെത്തി. 2022 മെയ് 1നാണ് പോസ്റ്റ്.


Full View


കൂടുതൽ പരിശോധനയിൽ റെൻ തലീൻ എന്നയാളുടെ ഫേസബുക്ക് പ്രൊഫൈലിൽ 2022 ഏപ്രിൽ 28ന് സമാന ചിത്രം പങ്കുവെച്ചതായി കണ്ടെത്തി. 2022 ഏപ്രിൽ 28ന് സൂര്യോദയത്തിന് തൊട്ടുമുമ്പ് ശനി, ചൊവ്വ, ശുക്രൻ, വ്യാഴം, എന്നീ ഗ്രഹങ്ങളും ചന്ദ്രനും എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്.  ഇതോടെ ചിത്രം പ്രയാഗ് രാജിൽ നിന്നുള്ളതല്ലെന്ന് വ്യക്തമായി.


Full View


വ്യാഴം, ശനി, സൂര്യൻ, ചന്ദ്രൻ എന്നിവ 144 വർഷത്തിനിടെ ആദ്യമായി ഒരു നിരയിൽ വിന്യസിച്ചുവോ എന്നറിയാൻ കീവേഡ് പരിശോധന നടത്തി. ഇത്തരത്തിലുള്ള ഗ്രഹ വ്യന്യാസം പ്ലാനറ്റ് പരേഡ് എന്നാണ് അറിയപ്പെടുന്നത്. 2025 ജനുവരി 25ന് ആറ് ഗ്രഹങ്ങൾ വ്യന്യസിക്കുന്ന പ്ലാനറ്റ് പരേഡ് ദൃശ്യമാവുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് വാർത്ത നൽകിയിട്ടുണ്ട്. സൂര്യോദയത്തിന് മുൻപ് ദൃശ്യമാവുന്ന പ്ലാനറ്റ് പരേഡ് പക്ഷെ അപൂർവമല്ലെന്ന് നാസ വെബ്സൈറ്റിലുണ്ട്. ഇതിന് മുൻപും പ്ലാനറ്റ് പരേഡ് ദൃശ്യമായിട്ടുണ്ട്. ഈ ആഴ്ച യുകെയിൽ ഏഴ് ഗ്രഹങ്ങളുടെ പ്ലാനറ്റ് പരേഡ് ദൃശ്യമാവുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇനി പതിനഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഇത് ദൃശ്യമാവുകയെന്നും റിപ്പോർട്ടിലുണ്ട്. 

മഹാകുംഭ മേളയിൽ അപൂർവ ഗ്രഹ വ്യന്യാസം ദൃശ്യമായെന്ന തരത്തിലാണ് പുതിയ പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് വസ്തുത അന്വേഷണത്തിൽ കണ്ടെത്തി. പ്രയാഗ് രാജിൽ ചന്ദ്രനൊപ്പം ശനി, ചൊവ്വ, ശുക്രൻ, വ്യാഴം എന്നീ ഗ്രഹങ്ങൾ ദൃശ്യമായെന്ന അവകാശവാദത്തോടെയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചാരിക്കുന്ന ചിത്രം  2022 ഏപ്രിൽ 28ന് ഓസ്ട്രേലിയയിലെ പെർത്തിൽ നിന്ന് പകർത്തിയ ചിത്രമാണെന്നും അന്വേഷണത്തിൽ വ്യക്തമായി. 144 വർഷത്തിനിടെ ആദ്യമായാണ് ഇത്തരത്തിലുള്ള ഗ്രഹ വ്യന്യാസം എന്നതും തെറ്റിധരിപ്പിക്കുന്ന പ്രചാരണമാണ്. നേരത്തെയും പ്ലാനറ്റ് പരേഡ് എന്നറിയപ്പെടുന്ന ഗ്രഹ വ്യന്യാസമുണ്ടായിട്ടുണ്ട്. യുകെയിൽ ഈ ആഴ്ച വിവിധയിടങ്ങളിൽ ഏഴ് ഗ്രഹങ്ങളുടെ പ്ലാനറ്റ് പരേഡ് ദൃശ്യമാവും.  

 


Claim :  പ്രയാഗ് രാജിലെ അപൂർവ ഗ്രഹവ്യന്യസാത്തിന്റെ ചിത്രം
Claimed By :  SOCIAL MEDIA USERS
Fact Check :  Misleading
Tags:    

Similar News