വസ്തുതാ പരിശോധന: അപൂർവവും അസാധാരണവുമായ രണ്ട് പക്ഷികളെ കാണിക്കുന്ന വൈറൽ വീഡിയോ AI സൃഷ്ടിച്ചതാണ്

പക്ഷികൾ വളരെ വർണ്ണാഭമായ അതിശയിപ്പിക്കുന്ന സൃഷ്ടികളാണ്. അവ ഏത് സമയത്തും നമ്മെ പ്രചോദിപ്പിക്കുന്നു എന്ന് മാത്രമല്ല സജീവവുമാണ്.

Update: 2024-11-22 11:11 GMT

Rare birds


പക്ഷികൾ വളരെ വർണ്ണാഭമായ അതിശയിപ്പിക്കുന്ന സൃഷ്ടികളാണ്.
അവ ഏത് സമയത്തും നമ്മെ പ്രചോദിപ്പിക്കുന്നു എന്ന് മാത്രമല്ല
സജീവവുമാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥയിലും
ആവാസവ്യവസ്ഥയിലും പക്ഷികൾ പ്രധാന പങ്ക് വഹിക്കുന്നു,
മനുഷ്യൻ്റെ ആരോഗ്യം, ലോക സമ്പദ്‌വ്യവസ്ഥ, ഭക്ഷ്യ ഉൽപ്പാദനം
മുതലായവയെയും ബാധിക്കുന്നു . ഭൂമിയിൽ ദശലക്ഷക്കണക്കിന്
പക്ഷികൾ ഉണ്ട്. പറക്കുമ്പോൾ വായുവിനോടുള്ള പ്രതിരോധം
കുറയ്ക്കുന്ന തൂവലുകൾ കൊണ്ട് പൊതിഞ്ഞ സ്ട്രീംലൈൻ ശരീരം
ആണ് പക്ഷികൾക്ക് ഉള്ളത് . അതിശയിപ്പിക്കുന്ന നിറങ്ങളും
പാറ്റേണുകളും സ്വഭാവവും ഉള്ള നിരവധി പക്ഷികൾ ഭൂമിയിലുണ്ട്.
ലോകമെമ്പാടുമുള്ള ധാരാളം വ്യക്തികൾ പക്ഷി നിരീക്ഷണം
ആസ്വദിക്കുന്നുണ്ട്

ഒരു മരചില്ലയിൽ വർണ്ണ ഭംഗിയുള്ള വിദേശീയരായ രണ്ട്
പക്ഷികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി
ഷെയർ ചെയ്യപ്പെടുന്നു. ഈ പക്ഷികളുടെ തലയിൽ തൊപ്പികളോട്
സാമ്യമുള്ള പാറ്റേണുകളും നിറങ്ങളും അലങ്കാരങ്ങളും ഉള്ള
സവിശേഷമായ രൂപമാണ്. അവയുടെ തൂവലിൽ അലങ്കരിച്ച
മുത്തുകൾ നമുക്ക് കാണാം. കൊക്കുകളിലും കഴുത്തിലും വെള്ളി

അലങ്കാരങ്ങളുണ്ട്. ‘അത്ഭുതപ്പെടുത്തുന്ന ജാപ്പനീസ് പക്ഷികൾ’ എന്ന
അടിക്കുറിപ്പോടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്. പജാരോസ്
ജാപ്പനീസ്’.

വസ്തുതാ പരിശോധന: അവകാശവാദം തെറ്റാണ്. വീഡിയോ AI-
സൃഷ്ടിച്ചതാണ്. ആ വീഡിയോയിൽ കാണുന്ന പക്ഷികൾ
പ്രകൃതിയിൽ കാണപ്പെടുന്നില്ല. ഞങ്ങൾ വീഡിയോയിൽ നിന്ന്
കീഫ്രെയിമുകൾ എക്‌സ്‌ട്രാക്‌റ്റ് ചെയ്‌ത് തിരഞ്ഞപ്പോൾ, “ഒരു
രാജാവും അവൻ്റെ രാജ്ഞിയും” എന്ന അടിക്കുറിപ്പോടെ സയൻസ്
ഗേൾ എന്ന അക്കൗണ്ട് പങ്കിട്ട ഒരു X പോസ്റ്റ് കണ്ടെത്തി. AI”. 2024
നവംബർ 5-ന് ഇതേ വീഡിയോ പോസ്റ്റ്‌ ചെയ്ത Zhang Nuonuo എന്ന
മറ്റൊരു X അക്കൗണ്ടിൽ നിന്നാണ് ഈ വീഡിയോ ഷെയർ
ചെയ്തിരിക്കുന്നത് . അഭിപ്രായങ്ങൾ കണക്കിലെടുത്താൽ ,
വീഡിയോ AI- ജനറേറ്റ് ചെയ്തതാണെന്ന് സ്ഥിരീകരിക്കാൻ
കഴിയുന്നതാണ് . AI ജനറേഷനിൽ വളരെ ഉയർന്ന കോൺഫിഡൻസ്
സ്കോർ ഇവിടെ നമുക്ക് കാണാൻ കഴിയും. AI-യിലെ സ്കോർ 0.98
ഉം സ്റ്റേബിൾ ഡിഫ്യൂഷൻ വ്യ സ്കോർ 0.95 ഉം ആണ്.

ഹൈവ് മോഡറേഷൻ AI ഡിറ്റക്ഷൻ ടൂൾ ഉപയോഗിച്ച് ഞങ്ങൾ
വീഡിയോ പരിശോധിച്ചപ്പോൾ, വീഡിയോ 98.4% ഡീപ്ഫേക്ക്
അല്ലെങ്കിൽ AI- ജനറേറ്റഡ് ആയിരിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തി.

AI- ജനറേറ്റഡ് എന്ന അടിക്കുറിപ്പോടെ വീഡിയോ പങ്കിടുന്ന മറ്റ് ചില
X ഉപയോക്താക്കൾ ഇതാ.

ഞങ്ങൾ കൂടുതൽ തിരഞ്ഞപ്പോൾ, വൈറലായ വീഡിയോയിലെ
പക്ഷികളോട് സാമ്യമുള്ള വേറെയും പക്ഷികളുടെ വീഡിയോ കൾ
സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ, A I ഉപയോഗിച്ച് സൃഷ്‌ടിച്ച

മനോഹരമായ പക്ഷികൾ, അപൂർവ പക്ഷികൾ തുടങ്ങിയ
അടിക്കുറിപ്പുകളോടെ പ്രസിദ്ധീകരിച്ചു കണ്ടു .

അതിനാൽ, വൈറലായ വീഡിയോ ജപ്പാനിൽ നിന്നുള്ള യഥാർത്ഥ
അപൂർവ പക്ഷികൾ അല്ല. AI സാങ്കേതികവിദ്യ ഉപയോഗിച്ചാണ്
ഇത് നിർമ്മിച്ചിരിക്കുന്നത്. ഈ അലങ്കാര പക്ഷികൾ ജപ്പാനിൽ
നിന്നുള്ളതാണെന്ന വാദം തെറ്റാണ്.


Claim :  ഒരു വൈറൽ വീഡിയോ അപൂർവ വർണ്ണാഭമായ ജാപ്പനീസ് പക്ഷികളെ കാണിക്കുന്നു
Claimed By :  Social Media
Fact Check :  False
Tags:    

Similar News