ഫാക്ട് ചെക്ക്: കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഭരണഘടന മാറ്റിയെഴുതുമെന്ന് ഡി.കെ.ശിവകുമാർ പറഞ്ഞോ?

ഡയമണ്ട് സ്റ്റേറ്റ് സമ്മിറ്റിലെ അഭിമുഖത്തിലെ പരാമർശമാണ് പ്രചരിക്കുന്നത്;

Update: 2025-03-25 04:26 GMT
ഫാക്ട് ചെക്ക്: കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഭരണഘടന മാറ്റിയെഴുതുമെന്ന് ഡി.കെ.ശിവകുമാർ പറഞ്ഞോ?

കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഭരണഘടന മാറ്റിയെഴുതുമെന്ന് കർണാടക ഉപമുഖ്യമന്ത്രി പറഞ്ഞെന്ന് പ്രചാരണം

  • whatsapp icon

ന്യൂനപക്ഷ ക്ഷേമം, അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക പദ്ധതികൾ എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് കർണാടക സർക്കാരിന്റ ഇത്തവണത്തെ ബജറ്റ്. ബജറ്റിലെ പ്രഖ്യാപനത്തിന് പിന്നാലെ  കർണാടക സുതാര്യത പൊതു സംഭരണ നിയമം ഭേദഗതി ചെയ്ത് സർക്കാർ കരാറുകളിൽ മുസ്‍ലിം സംവരണം ഏർപ്പെടുത്തിയിരിക്കുകയാണ് സർക്കാർ. രണ്ട് കോടിയിൽ താഴെയുള്ള കരാറുകളിൽ നാല് ശതമാനമാണ് സംവരണം. തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകി.  മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ വിധാൻസഭയിലെ കാബിനറ്റ് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. തീരുമാനത്തിനെതിരെ കടുത്ത എതിർപ്പുമായി ബിജെപി രം​ഗത്തെത്തിയിരുന്നു. സർക്കാർ കരാറുകളിലെ സംവരണം പ്രഖ്യാപിച്ചത് മുതൽ വലിയ തോതിലുള്ള പ്രചാരണമാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്. കർണാടകയുടെ ഹലാൽ ബജറ്റ് എന്ന തരത്തിൽ ബിജെപി വിമർശനവുമായി രംഗത്തെത്തി. ഇപ്പോൾ കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ പ്രസ്താവനയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സിഎൻഎൻ ന്യുസ് 18ന് നൽകിയ അഭിമുഖത്തിൽ തങ്ങൾ അധികാരത്തിലെത്തിയാൽ ഭരണഘടന മാറ്റിയെഴുതി മുസ്ലിംകൾക്ക് സംവരണം ഉറപ്പാക്കുമെന്ന് ഡി കെ ശിവകുമാർ പറഞ്ഞെന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. പോസ്റ്റും ലിങ്കും ചുവടെ.




 

വസ്തുത പരിശോധന:

കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഭരണഘടന മാറ്റിയെഴുതുമെന്ന് കർണാടക ഉപമുഖ്യമന്ത്രി പറഞ്ഞെന്ന തരത്തിലുള്ള പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. വിവിധ വിധിന്യായങ്ങളിലൂടെ ഭരണഘടനയിൽ മാറ്റം വരാമെന്നാണ് ഡി കെ ശിവകുമാർ അഭിമുഖത്തിൽ പറഞ്ഞതെന്ന് കണ്ടെത്തി

സിഎൻഎൻ ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ നിന്നുള്ള ഭാഗമാണ് പ്രചരിക്കുന്നത്. വസ്തുത അറിയാൻ ഡി കെ ശിവകുമാർ ന്യൂസ് 18ന് നൽകിയ അഭിമുഖം പരിശോധിച്ചു. 2025 മാർച്ച് 23ന് നടന്ന ഡയമണ്ട് സ്റ്റേറ്റ് സമ്മിറ്റിലാണ് ഡി കെ ശിവകുമാറിന്റെ പ്രസ്താവന. ന്യൂസ് 18 കന്നട ഇത് യൂട്യൂബിൽ തത്സമയം സംപ്രേഷണം ചെയ്തതായി കണ്ടെത്തി. സംസ്ഥാനത്തെ പൊതുമരാമത്ത് ജോലികളിൽ മുസ്ലീം സമുദായത്തിൽ നിന്നുള്ള കോൺട്രാക്ടർമാർക്ക് 4% സംവരണം നൽകുന്ന 2025 ലെ കർണാടക പൊതു സംഭരണത്തിലെ സുതാര്യത (ഭേദഗതി) ബില്ലിലെ ഭേദഗതിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടന അനുവദിക്കുന്നില്ല എന്നതാണ് വിമർശനം എന്ന ചോദ്യത്തിന് നല്ല ദിനങ്ങൾ വരുമെന്നും ജനങ്ങൾ കോടതിയിൽ പോവുകയും മാറ്റം വരികയും ഭരണഘടന മാറുമെന്നുമാണ് ഡി കെയുടെ മറുപടി.

Full View

വീഡിയോ മുഴുവൻ പരിശോധിക്കുമ്പോൾ സംവരണത്തിന്റെ പ്രാധാന്യം ശിവകുമാർ പറയുന്നുണ്ട്. ടയർ പഞ്ചർ ശരിയാക്കാനോ മാംസം വിൽക്കാനോ മാത്രമേ മുസ്ലീങ്ങൾ യോഗ്യരാണെന്ന് അവകാശപ്പെട്ടുകൊണ്ടാണഅ ബിജെപി നേതാക്കൾ ഇതിനെ വിമർശിക്കുന്നത്. എന്നാൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള ആളുകളെ ഉയർത്തേണ്ടത് നമ്മുടെ കടമയാണ്. വിദ്യാഭ്യാസത്തിലും തൊഴിലിലും ഞങ്ങൾ അവർക്ക് അവസരങ്ങളും സംവരണവും നൽകിയിട്ടുണ്ട്, പക്ഷേ അവരെ സാമ്പത്തികമായും ഉയർത്തണം... മുസ്ലീം സമൂഹത്തെ ചെറിയ തോതിൽ സഹായിക്കാനും അവരെ വികസന പ്രക്രിയയുടെ ഭാഗമാക്കാനും തങ്ങൾ ആഗ്രഹിച്ചതിനാൽ അവരെ കരാർ ജോലികളിൽ ഉൾപ്പെടുത്തി..

ഇതിന് പിന്നാലെയാണ് ഭരണഘടന മതാടിസ്ഥാന സംവരണം അനുവദിക്കാത്തതിനെ കുറിച്ച് അവതാരകൻ ചോദ്യം ഉന്നയിക്കുന്നത്. നമുക്ക് കാത്തിരുന്ന് കാണാം. കോടതികൾ എന്താണ് പറയുന്നതെന്ന് നോക്കാം. ആളുകൾ കോടതിയെ സമീപിക്കുമെന്ന് തനിക്കറിയാം. നല്ല ദിവസത്തിനായി നമുക്ക് കാത്തിരിക്കാം; നല്ല ദിവസം വരും. ധാരാളം മാറ്റങ്ങളുണ്ട്, ഭരണഘടന മാറിക്കൊണ്ടിരിക്കും. ഭരണഘടനയെയും മാറ്റിമറിക്കുന്ന വിധികളുണ്ട് എന്നാണ് ശിവകുമാറിന്റെ മറുപടി. കോൺഗ്രസ് ഭരണഘടന മാറ്റും എന്ന തരത്തിലല്ല പ്രതികരണം എന്ന് വ്യക്തം.

ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ച് നടത്തിയ കീ വേഡ് പരിശോധനയിൽ കെപിസിസി അധ്യക്ഷന്റെ പ്രതികരണം ബിജെപി രാഷ്ട്രീയ ആയുധമാക്കിയതായി കണ്ടെത്തി. വിഷയം പാർലമെന്റിൽ ഉന്നയിച്ച് കേന്ദ്ര മന്ത്രി കിരൺ റിജിജു കടുത്ത വിമർശനമാണുന്നയിച്ചതെന്ന് എഎൻഐ റിപ്പോർട്ടിലുണ്ട്. മതാടിസ്ഥാനത്തിൽ സംവരണം ഒരിക്കലും അനുവദിക്കില്ലെന്നും രാജ്യസഭയിൽ തുടർന്നുണ്ടായ ബഹളത്തെ തുടർന്ന് സഭാ നടപടികൾ നിർത്തി വെക്കുകയും ചെയ്തു. 

മറുപടിയുമായി കർണാടക ഉപമുഖ്യമന്ത്രിയും രംഗത്തെത്തി. താൻ നഡ്ഡയേക്കാൾ മുതിർന്ന രാഷ്ട്രീയക്കാരനാണ്, അടിസ്ഥാന സാമാന്യബുദ്ധിയുണ്ട്. വിവിധ വിധിന്യായങ്ങലൂടെ മാറ്റങ്ങൾ ഉണ്ടാകുമെന്ന് പറഞ്ഞിട്ടുണ്ടെന്നും ഭരണഘടന തങ്ങൾ മാറ്റുമെന്ന് പറഞ്ഞിട്ടില്ലെന്നും തന്നെ ബിജെപി തെറ്റായി ഉദ്ധരിക്കുകയാണെന്നുമാണ് ശിവകുമാറിന്റെ പ്രതികരിച്ചതായി ദ ഹിന്ദു റിപ്പോർട്ട് ചെയ്തു

പാർട്ടിയെയും തന്നെയും അപകീർത്തിപ്പെടുത്താൻ ലജ്ജാകരമായ നുണകൾ പറഞ്ഞ് പ്രസ്താവനകൾ തെറ്റായി നടത്തുകയാണ് ബിജെപി സംസ്ഥാന, കേന്ദ്ര നേതൃത്വമെന്ന് ഡി കെ ശിവകുമാർ എക്സ് പോസ്റ്റിൽ കുറിച്ചു.

രാജ്യസഭയിൽ കർണാടക ഉപമുഖ്യമന്ത്രിയുടെ പ്രസ്താവന വളച്ചൊടിച്ചതിന് നഡ്ഡയ്ക്കും റിജിജുവിനും എതിരെ കോൺഗ്രസ് അവകാശ ലംഘനത്തിന് നോട്ടീസ് നൽകി

കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഭരണഘടന മാറ്റിയെഴുതുമെന്ന് കർണാടക ഉപമുഖ്യമന്ത്രി പറഞ്ഞെന്ന തരത്തിലുള്ള പ്രചാരണം തെറ്റിധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി. സ്ഥിതിഗതികൾ മാറുമെന്നും ജനങ്ങൾ കോടതിയെ സമീപിച്ചാൽ വിവിധ വിധിന്യായങ്ങളിലൂടെ ഭരണഘടനയിൽ മാറ്റം വരാമെന്നാണ് ഡി കെ ശിവകുമാർ അഭിമുഖത്തിൽ പറഞ്ഞതെന്ന് കണ്ടെത്തി



Claim :  കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഭരണഘടന മാറ്റിയെഴുതുമെന്ന് കർണാടക ഉപമുഖ്യമന്ത്രി
Claimed By :  SOCIAL MEDIA USERS
Fact Check :  Misleading
Tags:    

Similar News